Sunday, April 8, 2012

ആറുവയസ്സില്‍ സ്‌കൂള്‍ പ്രവേശനം തിരിച്ചടിയാകും -എസ്.എഫ്.ഐ.

: 09 Apr 2012

തിരുവനന്തപുരം: ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള പ്രായം ആറ് വയസ്സാക്കിയ സര്‍ക്കാര്‍ ഉത്തരവ് കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്ത് കനത്ത തിരിച്ചടി സൃഷ്ടിക്കുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.


ദേശീയ വിദ്യാഭ്യാസ അവകാശ നിയമവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന വ്യവസ്ഥകളെ മറികടക്കാനാവശ്യമായ നടപടികളല്ല സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കേന്ദ്രീയവിദ്യാലയങ്ങളില്‍ പോലും അഞ്ചു വയസ്സ് എന്ന വ്യവസ്ഥയില്‍ മാറ്റം വരുത്താന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് കേരളത്തില്‍ സ്വകാര്യമേഖലയെ സഹായിക്കാന്‍ സര്‍ക്കാര്‍ ഇത്തരം തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് -എസ്.എഫ്.ഐ ആരോപിച്ചു.

1 comment:

Pheonix said...

വിദ്യാഭ്യാസം എന്തെന്നറിയാത്ത ആളുകള്‍ ആ വകുപ്പില്‍ മന്ത്രിയായി വന്നാല്‍ ഇതൊക്കെ തന്നെ നടക്കും മാഷെ. ഒന്നാം ക്ലാസ് മുതല്‍ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം നിര്‍ബന്ധമാക്കുമെന്ന് ടി വിദ്വാന്‍ കുറെ
മുന്‍പ് പ്രഖ്യാപിച്ചു കണ്ടു. പിഞ്ചു മക്കളുടെ ഒരു യോഗം! അല്ലാതെന്തു പറയാന്‍.