Saturday, November 19, 2011

പക്ഷികള്‍ക്ക് കുളിപ്പാത്രമൊരുക്കി കുട്ടികള്‍

: 20 Nov 2011





മൊഗ്രാല്‍പുത്തൂര്‍: പക്ഷികള്‍ക്ക് കുളിപ്പാത്രമൊരുക്കി വ്യത്യസ്തമായ പക്ഷിനിരീക്ഷണ ദിനാചരണം നടത്തുകയാണ് മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍.


ഇക്കോ ക്ലബിന്റെ നേതൃത്വത്തിലാണ് വെള്ളംനിറച്ച പാത്രങ്ങള്‍ മരത്തിന് മുകളില്‍ സ്ഥാപിച്ച് വിദ്യാര്‍ഥികള്‍ പക്ഷികള്‍ക്ക് വിരുന്നൊരുക്കിയത്.സ്‌കൂള്‍മുറ്റത്തെ ബൊഗിരി, പാല, മഴമരം, ചെമ്പരത്തി എന്നീ ചെടികളിലാണ് പച്ചനിറത്തിലുള്ള പാത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്.


പക്ഷികളുടെ കൗതുകകരമായ ജീവിതത്തെ അടുത്തറിയാനും അവയെക്കുറിച്ച് കുട്ടികളില്‍ അവബോധം സൃഷ്ടിക്കാനുമാണ് പരിപാടി തുടങ്ങിയത്.പ്രധാനാധ്യാപകന്‍ ഡി. മഹാലിംഗേശ്വര രാജ് ഉദ്ഘാടനം ചെയ്തു. പി. വേണുഗോപാലന്‍, പി. ദീപേഷ് കുമാര്‍, വിനോദ് കല്ലത്ത്, രാജേഷ് കൊയോങ്കര, മിനി തോമസ്, വി. ഷീബ, പി. അശോകന്‍ എന്നിവര്‍ സംസാരിച്ചു.

No comments: