Sunday, July 17, 2011

സ്‌കൂളില്‍ നിന്ന് ഇടയ്ക്കിടെ മുങ്ങുന്ന അധ്യാപകന് വിദ്യാര്‍ഥികളുടെ ചെരിപ്പുമാല -

ജംഷേദ്പുര്‍: അറിയിപ്പില്ലാതെ വിദ്യാലയത്തില്‍ ഇടയ്ക്കിടെ വരാതിരുന്ന അധ്യാപകനെ വിദ്യാര്‍ഥികളും രക്ഷിതാക്കളും ചേര്‍ന്ന് ചെരിപ്പുമാലയണിയിച്ചു. ഗുരുപൂര്‍ണിമ ദിവസമായ വെള്ളിയാഴ്ച ജാര്‍ഖണ്ഡിലെ ഈസ്റ്റ് സിങ്ഭും ജില്ലയിലെ മുകുന്ദസായി പ്രാഥമിക വിദ്യാലയത്തിലാണ് സംഭവം.


സ്‌കൂളിലെ ഏക അധ്യാപകന്‍ സഞ്ജയ് പെയ്‌ര രണ്ടുദിവസം അപ്രഖ്യാപിത അവധിക്കുശേഷം ഉച്ചയോടെ വിദ്യാലയത്തിലെത്തിയപ്പോള്‍ രക്ഷിതാക്കളും ഗ്രാമവിദ്യാഭ്യാസ സമിതി തലവന്‍ ഫതു മുകുന്ദും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പെയ്‌ര തന്നെ ന്യായീകരിക്കാന്‍ ശ്രമിച്ചതോടെയാണ് അധ്യാപകന്റെ കഴുത്തില്‍ വിദ്യാര്‍ഥികള്‍ ചെരിപ്പുമാലയണിയിച്ചത്. 32 വിദ്യാര്‍ഥികളാണ് സ്‌കൂളിലുള്ളത്. പിന്നീട് മാപ്പുപറഞ്ഞ അധ്യാപകന്‍ സ്ഥിരമായി വിദ്യാലയത്തിലെത്തിച്ചേരാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.

No comments: