Saturday, June 4, 2011

പരിസ്ഥിതി ദിനത്തിലെ വാര്‍ത്തകളില്‍ നിന്നും ..

കുട്ടിയാനുണ്ടെങ്കില്‍ ഒതായി എന്നും ക്ലീന്‍സിറ്റി

എടവണ്ണ: ഒതായി അങ്ങാടി മിക്കപ്പോഴും 'ക്ലീന്‍സിറ്റി'യായിരിക്കും. കാരണം മുഹമ്മദ് കുട്ടിയാന്‍ സദാസമയം അങ്ങാടിയില്‍ കാണും. അതിരാവിലെ അങ്ങാടിയിലെത്തിയാല്‍ ഈ 68കാരന്‍ കൈക്കോട്ടും കുട്ടയുമൊക്കെയായി ഇറങ്ങും. ഓടകളുള്‍പ്പെടെ ശുചീകരിക്കും. ആരും ഒന്നും കൊടുക്കേണ്ട; കുട്ടിയാനത് വാങ്ങുകയുമില്ല. അങ്ങാടി വൃത്തിയാക്കിക്കഴിഞ്ഞാല്‍ പിന്നെ അങ്ങാടിയിലുള്ള സ്വന്തം കട തുറക്കും. ജയ്ഭാരത് ഇലക്‌ട്രോണിക്‌സ് എന്ന കുട്ടിയാന്റെ കടയില്‍ മലഞ്ചരക്ക് സാധനങ്ങളും മറ്റും വാങ്ങാന്‍ കിട്ടും.
പ്രദേശത്ത് ഒഴിഞ്ഞുകിടക്കുന്ന പറമ്പുകള്‍ കണ്ടാല്‍ കുട്ടിയാന് വിഷമമാണ്. എന്തെങ്കിലും കൃഷിചെയ്യാന്‍ മുന്നിട്ടിറങ്ങും. നാട്ടുകാര്‍ക്കറിയാം മുഹമ്മദ് കുട്ടിയാന്റെ സ്വഭാവം. അതിനാല്‍ എതിര്‍പ്പുമായി ആരും വരില്ല. കട തുറന്നിട്ടുതന്നെയാണ് കൃഷിപ്പണിക്കും പരിസ്ഥിതി സംരക്ഷണ ജോലിക്കുമൊക്കെ ഇറങ്ങുക. 68-ാം വയസ്സിലും കുട്ടിയാന്‍ മണിക്കൂറുകളോളം ജോലിയെടുക്കും.
റോഡരികിലും മറ്റും ഒട്ടേറെ തണല്‍മരങ്ങള്‍ മുഹമ്മദ് കുട്ടിയാന്റെ സംഭാവനയായുണ്ടെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. സ്വാതന്ത്ര്യദിനം, പരിസ്ഥിതിദിനം തുടങ്ങിയ വിശേഷദിവസങ്ങളില്‍ ആ കൈകള്‍ വിശ്രമമില്ലാത്ത മരംനടീലായിരിക്കും. നല്ലൊരു റേഡിയോ മെക്കാനിക്കുകൂടിയായ മുഹമ്മദ് കുട്ടിയാന് തമിഴ്, കന്നട, ഇംഗ്ലീഷ് ഭാഷകള്‍ അത്യാവശ്യമറിയാം. നല്ല വടിവൊത്ത കയ്യക്ഷരത്തിന്റെ ഉടമകൂടിയാണ്. സായിപ്പിനെക്കൊണ്ട് നാട് ശുചീകരിപ്പിക്കേണ്ട അവസ്ഥ വരരുതെന്നും ഓരോരുത്തരും ശുചീകരണകാര്യത്തില്‍ മതിയായ ശ്രദ്ധ പുലര്‍ത്തണമെന്നും കുട്ടിയാന്‍ പറയുന്നു.
കഴിഞ്ഞ 30ന് ഒതായിയില്‍ നടന്ന ശുചീകരണച്ചടങ്ങില്‍ നാട് കുട്ടിയാനെ ആദരിച്ചു. ചടങ്ങില്‍ ചാത്തല്ലൂര്‍ ആസ്​പത്രി ജീവനക്കാര്‍ അദ്ദേഹത്തിന് ഉപഹാര സമര്‍പ്പണവും നടത്തി. എം.പി. ഖദീജയാണ് കുട്ടിയാന്റെ ഭാര്യ. ആറ് മക്കളുണ്ട്
--
പ്ലാസ്റ്റിക്കിനെതിരെ മുസ്തഫയുടെ ഒറ്റയാള്‍ യുദ്ധം

നിലമ്പൂര്‍: ഭൂമിയുടെ നിലനില്പിനുതന്നെ വെല്ലുവിളി ഉയര്‍ത്തുന്ന പ്ലാസ്റ്റിക്കിനെതിരെ ഒറ്റയാള്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് നിലമ്പൂരിലെ മുന്‍ പഞ്ചായത്തംഗം മുസ്തഫ കളത്തുംപടിക്കല്‍. ഇതിന്റെ ഭാഗമായി ലോക പരിസ്ഥിതിദിനത്തില്‍ ചന്തക്കുന്ന് പ്രദേശത്തെ 1000 വീടുകളില്‍ സൗജന്യമായി തുണികൊണ്ടുള്ള ബിഗ്‌ഷോപ്പര്‍ സഞ്ചികള്‍ വിതരണംചെയ്യും.
'മണ്ണിനുവേണ്ടി, മനുഷ്യനുവേണ്ടി, പ്ലാസ്റ്റിക് വര്‍ജിക്കുക, ഭൂമിയെ രക്ഷിക്കുക', 'മരം ഒരു വരം, തരും അത് സുഖം, നന്മയുടെ തണല്‍ വിരിക്കാന്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കൂ' തുടങ്ങിയ സന്ദേശങ്ങള്‍ ആലേഖനംചെയ്തതാണ് സഞ്ചികള്‍.
ഗ്രീന്‍ എര്‍ത്ത് നിലമ്പൂര്‍ സമിതി അംഗങ്ങളും പരിസ്ഥിതി സംരക്ഷണസമിതി അംഗങ്ങളും പരിസ്ഥിതി സ്‌നേഹികളും ക്ലബ് അംഗങ്ങളും പങ്കെടുക്കുന്ന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് വിതരണ ഉദ്ഘാടനം നിര്‍വഹിക്കും.
മുസ്തഫയ്ക്കിതൊരു തുടര്‍പ്രവര്‍ത്തനമാണ്. മുമ്പ് പഞ്ചായത്തംഗമായിരുന്നപ്പോള്‍ തന്റെ വാര്‍ഡിലെ അങ്കണവാടിയില്‍ 'ശിശുമരം' പദ്ധതി നടപ്പാക്കി ശ്രദ്ധേയനായിരുന്നു.
ഓരോ കുട്ടിയും ഒരു മരം വീട്ടിലും ഒന്ന് അങ്കണവാടിയിലും നട്ട് സ്വന്തം പേരും നാളും നല്‍കി വളര്‍ത്തി.
മൂന്നുവര്‍ഷമായി തന്റെ ഉടമസ്ഥതയിലുള്ള ബസ്സിന്റെ വശങ്ങളിലും സീറ്റ് കവറിലും ടിക്കറ്റിലും പ്രകൃതിസ്‌നേഹം തുടിക്കുന്ന വരികളും പ്ലാസ്റ്റിക് വിരുദ്ധ മുദ്രാവാക്യങ്ങളും എഴുതി പ്രചരിപ്പിക്കുകയാണ് ഇദ്ദേഹം. ഇത്തരം പ്രവര്‍ത്തനങ്ങളെ മുന്‍ വനംമന്ത്രിയും ഗതാഗതമന്ത്രിയും ശ്ലാഘിച്ചിരുന്നു
--
പരിസ്ഥിതി ദിനാചരണം

പിലിക്കോട്: പരിസ്ഥിതി ദിനാചരണ ഭാഗമായി പിലിക്കോട് ഗവ. യു.പി.സ്‌കൂളില്‍ എന്റെ മരം പദ്ധതിയുടെ ഭാഗമായി കണിക്കൊന്ന, മഹാഗണി തൈകള്‍ നട്ടു. കുട്ടികള്‍ക്ക് തൈകള്‍ വിതരണം ചെയ്തു. പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ.പ്രവീണ്‍ പരിസ്ഥിതി സംരക്ഷണ സന്ദേശം നല്കി. പി.ടി.എ പ്രസിഡന്റ് ടി.രാജന്‍ അധ്യക്ഷനായി. സദാനന്ദന്‍ സ്വാഗതവും ശോഭ നന്ദിയും പറഞ്ഞു.
---
കണ്ടലിനും കടലാമയ്ക്കും കാവലുണ്ട്‌

തൃശ്ശൂര്‍: രാത്രി മുഴുവന്‍ ആമമുട്ടകള്‍ക്ക് കാവലിരുന്നും വേരറ്റുപോകാതെ കണ്ടല്‍ച്ചെടികള്‍ നട്ടുവളര്‍ത്തിയും പരിസ്ഥിതി സംരക്ഷിക്കുകയാണ്. ചേറ്റുവയിലെ 'ഗ്രീന്‍ ഹാബിറ്റാറ്റ്'.

കടല്‍ത്തീരത്തെ മണല്‍ക്കുഴികളില്‍നിന്ന് ആളുകള്‍ കടലാമകളുടെ മുട്ടുകളെടുക്കുന്നത് ആ ജീവികളുടെ നാശത്തിന് ഇടവരുത്തുമെന്നതുകൊണ്ടാണ് സംഘടനയുടെ പ്രവര്‍ത്തകര്‍ കാവലിരിക്കുന്നത്. ആമക്കുഞ്ഞുങ്ങള്‍ വിരിഞ്ഞ് കടലിലേക്ക് ഇറങ്ങിപ്പോകുന്നതുവരെ ഇവരുടെ ജാഗ്രത അവസാനിക്കാറില്ല.

2008-ലാണ് ഇവര്‍ പഞ്ചവടി കടല്‍ത്തീരത്തുനിന്ന് ആദ്യമായി ആമക്കുഞ്ഞുങ്ങളെ വിരിയിച്ചിറക്കിയത്. പിന്നീട് ബ്ലാങ്ങാട്ടും പുത്തന്‍കടപ്പുറത്തും പഞ്ചവടിയിലും കടലാമ സംരക്ഷണക്കൂട്ടങ്ങള്‍ രൂപവത്കരിച്ചു. ഒറീസയില്‍ വര്‍ഷംതോറുമുള്ള കടലാമ സെന്‍സസില്‍ ഗ്രീന്‍ ഹാബിറ്റാറ്റ് പ്രതിനിധി പങ്കെടുക്കാറുണ്ട്. അഖിലേന്ത്യ ടര്‍ട്ടില്‍ ആക്ഷന്‍ ഗ്രൂപ്പില്‍ സംഘടനയ്ക്ക് അംഗത്വവുമുണ്ട്.

കനോലികനാല്‍ത്തീരത്ത് ചേറ്റുവയിലും പാവറട്ടി പഞ്ചായത്തിലെ പ്രദേശങ്ങളിലും വളരുന്ന കണ്ടല്‍ക്കാടുകളുടെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് ഗ്രീന്‍ ഹാബിറ്റാറ്റ് ആണ്.

ഇതിനായി യാത്രകളും ചര്‍ച്ചകളും സംഘടിപ്പിച്ചു. മത്സ്യത്തൊഴിലാളികളുമായി അഭിമുഖം നടത്തി.

മാതൃഭൂമി സ്റ്റഡിസര്‍ക്കിള്‍, വിദ്യാലയങ്ങള്‍, പഞ്ചായത്തുകള്‍ എന്നിവയുടെ സഹകരണത്തോടെ കണ്ടല്‍വനവത്കരണ പദ്ധതികള്‍ നടപ്പാക്കി.

കുട്ടികളെയും മത്സ്യത്തൊഴിലാളികളെയും സംഘടനാ പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ചുള്ള പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനമാണ് ഗ്രീന്‍ ഹാബിറ്റാറ്റിന്റേത്. കുളങ്ങളും പഞ്ചായത്തു കിണറുകളും സംരക്ഷിക്കാനും സംഘടന രംഗത്തുവന്നിരുന്നു.

വംശനാശ ഭീഷണിയിലാകുന്നുവെന്ന് സംശയിക്കുന്ന അങ്ങാടിക്കുരുവികള്‍ക്ക് കൂടൊരുക്കലും
ജൈവവൈവിധ്യരജിസ്റ്റര്‍ തയ്യാറാക്കലും ഗ്രീന്‍ ഹാബിറ്റാറ്റിന്റെ ശ്രദ്ധേയമായ മറ്റു പ്രവര്‍ത്തനങ്ങളാണ്.

അധ്യാപകരായ സി.എഫ്. ജോര്‍ജും എന്‍.ജെ. ജയിംസും കെ.പി. ജോസഫുമാണ് ഗ്രീന്‍ ഹാബിറ്റാറ്റിന് നേതൃത്വം നല്‍കുന്നത്. എന്‍.ജെ. ജയിംസ് ആണ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍.

----
കാഴ്ചയും രുചിഭേദവുമൊരുക്കി ചക്കകളുടെ ദേശീയസമ്മേളനം
Posted on: 05-Jun-2011 12:37 AM
തിരു: ദേശീയ ചക്കമഹോത്സവത്തിന് നിറപ്പകിട്ടാര്‍ന്ന തുടക്കം. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള വ്യത്യസ്തയിനം പ്ലാവും ചക്കയും ചക്ക ഉല്‍പ്പന്നങ്ങളും കനകക്കുന്ന് കൊട്ടാരത്തില്‍ വേറിട്ട കാഴ്ചയും രൂചിഭേദവുമൊരുക്കുന്നു. ചക്കപ്പത്തിരി, ചക്കപ്പപ്പടം, പൂരി, വട, ബജി, കുഴലപ്പം, ഉണ്ണിയപ്പം, ഉപ്പിലിട്ടത്, ചോക്ലേറ്റ്, ഐസ്ക്രീം, കേക്ക്, ദോശ, ദാഹശമിനി, ഉപ്പുമാവ്, മിഠായി തുടങ്ങി നൂറോളം ചക്ക ഉല്‍പ്പന്നങ്ങളും വിഭവങ്ങളും പ്രദര്‍ശനത്തിലുണ്ട്. എല്ലാം ചക്കയുടെ ചുള, കുരു, മടല്‍ എന്നിവകൊണ്ട് ഉണ്ടാക്കിയ രുചിഭേദങ്ങള്‍ . വിവിധ സ്റ്റാളുകളിലായി ചക്കഉല്‍പ്പന്നങ്ങള്‍ വാങ്ങാനും രുചിക്കാനും സൗകര്യമുണ്ട്. നൂറുഗ്രാം മുതല്‍ നൂറ് കിലോവരെയുള്ള ചക്കയും കാഴ്ചക്കാരെ ആകര്‍ഷിക്കുന്നു. നൂറോളം ഇനം ചക്കകള്‍ പ്രദര്‍ശനത്തില്‍ ഉണ്ടെങ്കിലും വരിക്കച്ചക്കയാണ് മേളയിലെ ആകര്‍ഷണം. ഇതില്‍ മുട്ടം, നെയ്യാര്‍ , ചെമ്പരത്തി എന്നിവയ്ക്ക് മധുരവും രുചിയും കൂടുമെന്ന് കേരള കാര്‍ഷിക സര്‍വകലാശാലയ്ക്കു കീഴിലുള്ള വെള്ളായണിയിലെ ഇന്‍ട്രക്ഷന്‍ ഫാം ഹെഡ് ഡോ. ആര്‍തര്‍ ജേക്കബ് പറഞ്ഞു. ചക്ക പ്രാദേശികസുരക്ഷയ്ക്ക് എന്ന സന്ദേശവുമായി പ്രഥമ മഹോത്സവം കേന്ദ്രമന്ത്രി കെ വി തോമസ് ഉദ്ഘാടനംചെയ്തു. കെ മുരളീധരന്‍ എംഎല്‍എ അധ്യക്ഷനായി. പ്ലാവ്-ചക്ക ദേശീയ പ്രദര്‍ശനം മന്ത്രി കെ പി മോഹനനും പരിശീലനം നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ കെ സി ശശിധറും ഉദ്ഘാടനംചെയ്തു. ചക്ക പ്രമേയമായ ദേശീയ ഫോട്ടോഗ്രഫി പ്രദര്‍ശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി നായര്‍ ഉദ്ഘാടനംചെയ്തു. ചക്ക വിഭവങ്ങളെപ്പറ്റിയുള്ള പുസ്തകങ്ങള്‍ ഡെപ്യൂട്ടി മേയര്‍ ജി ഹാപ്പികുമാര്‍ പ്രകാശനംചെയ്തു. സാംസ്കാരികസായാഹ്നം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പിആര്‍ ഡയറക്ടര്‍ എം നന്ദകുമാര്‍ ഉദ്ഘാടനംചെയ്തു.

ചക്ക വിഭവങ്ങളുടെ നാട്ടുരുചി അന്യമാകുന്നുവോ

പാലോട്: ചക്ക വിഭവങ്ങളുടെ നാട്ടുരുചി ഗ്രാമങ്ങളില്‍നിന്ന് അകലുന്നു. പോഷകസമൃദ്ധമായ ഈ കായ്ഫലത്തിന്റെ മധുരിമ പുതുതലമുറയുടെ നാവിനും അന്യമാകുന്നു. ചക്കത്തോരന്‍ , ചക്കപ്രഥമന്‍ , ഉപ്പേരി എന്നിങ്ങനെ ചക്കകൊണ്ടുള്ള വിഭവങ്ങളും പഴുത്ത ചക്കകൊണ്ട് ചക്കയപ്പം, പായസം, ജാം എന്നിവയും പുതുതലമുറയ്ക്ക് അന്യമാകുകയാണ്. "കൊമ്പത്തെ സമ്പത്തും തീര്‍ന്നു, മക്കളെ ചെല്ലവും തീര്‍ന്നു" ചക്കയെക്കുറിച്ച് പഴമക്കാര്‍ക്കിടയിലുള്ള പഴഞ്ചൊല്ലാണിത്. സുലഭമായി ലഭിച്ചിരുന്ന ചക്കയ്ക്ക് നാട്ടിന്‍പുറങ്ങളിലും നല്ല വിലയാണ്. ചക്കപ്പഴക്കാലത്തോടൊപ്പം മഴക്കാലവും പെയ്തിറങ്ങിയതോടെ ഈ ഫലം നീറിത്തുടങ്ങി. വളരെയധികം ചക്കകള്‍ ഇത്തരത്തില്‍ ഇല്ലാതാകുന്നു. പഴയപോലെ ചക്കകൊണ്ടുള്ള വിഭവങ്ങള്‍ വീടുകളില്‍ നന്നേ കുറവാണ്. ചക്കകള്‍ പാഴാകുമ്പോള്‍ പഴയകാലത്തെ നാടന്‍വിഭവങ്ങളും ഇല്ലാതാകുന്നു. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണ് പ്ലാവ്. കേരളം, തമിഴ്നാട്, അസം എന്നീ സംസ്ഥാനങ്ങളിലാണ് ഇവ കൂടുതലായിട്ടുള്ളത്. കുംഭത്തില്‍ പോള ഇളകി കള പൊട്ടുന്ന ചക്ക മേടം, ഇടവം മാസങ്ങളിലാണ് പാകമാകുന്നത്. മിഥുനം പാതിവരെ ചക്കപ്പഴക്കാലമാണ്. മലയാളിയുടെ ചക്കപ്രിയം കുറഞ്ഞപ്പോള്‍ അടങ്കല്‍ തുകയ്ക്ക് വാങ്ങി തമിഴ്നാട്ടിലെത്തിച്ച് വിപണി കണ്ടെത്തുന്ന സംഘം പെരുകിയിട്ടുണ്ട്. ലോകത്തില്‍ ഏറ്റവും വലിയ ഫലമെന്ന ഖ്യാതിയും ചക്കപ്പഴത്തിനുതന്നെ. അന്നജം, മാംസ്യം, ഇരുമ്പ്, കാത്സ്യം, ധാരാളം നാരുകള്‍ , വൈറ്റമിനുകള്‍ എന്നിവ ഉള്‍പ്പെട്ട പോഷകസമൃദ്ധമായ ഫലംകൂടിയാണ് ചക്ക. മുണ്ട, ചെറുമുണ്ട, വരിക്ക, മഞ്ഞപ്ലാവ് എന്നിങ്ങനെ വിവിധതരം പ്ലാവുണ്ട്. കേരള കാര്‍ഷിക സര്‍വകലാശാലയില്‍ ശാസ്ത്രീയാടിസ്ഥാനത്തില്‍ ഒട്ടുപ്ലാവ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. നാട്ടിന്‍പുറങ്ങളില്‍നിന്ന് അടങ്കല്‍ തുകയ്ക്ക് ചക്കകള്‍ വാങ്ങി നഗരങ്ങളിലും കമ്പോളങ്ങളിലും എത്തിക്കാറുണ്ട്. വന്‍തോതില്‍ വാഹനങ്ങളില്‍ ഇവ നഗരങ്ങളിലെത്തിയാല്‍ പൊള്ളുന്ന വിലയാണ്. ഫാക്ടറികളിലെത്തിച്ച് ചക്ക വറുത്തെടുത്ത് കവറുകളിലാക്കിയും വിപണിയിലെത്തിക്കുന്നു. വരിക്കപ്ലാവിനെ മൂടോടെ നിലനിര്‍ത്തി അതിന്റെയുള്ളിലെ കാതലില്‍നിന്ന് വിഗ്രഹം കൊത്തിയെടുക്കാറുണ്ട്. വിഗ്രഹം കൊത്തി മാറ്റുന്ന മരത്തിന്റെ ഭാഗം കാലാന്തരത്തില്‍ മൂടപ്പെട്ടുകൊള്ളും. കേരളത്തിലെ അനുഷ്ഠാന കലാരൂപമായ മുടിയേറ്റിന്റെ കിരീടം വരിക്കപ്ലാവില്‍ കൊത്തിയെടുത്തിട്ടുള്ളതാണ്.

ആറളം ഇരിട്ടി പുഴയോരത്ത് "ഗ്രാമ വനം" ഒരുക്കും
Posted on: 03-Jun-2011 11:59 PM
ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്ത് ആറളം ഇരിട്ടി പുഴയോരത്ത് ഒരുക്കുന്ന "ഗ്രാമ വന"ത്തിന് ലോക പരിസ്ഥിതി ദിനത്തില്‍ തുടക്കമാവും. പായംമുക്ക്- പെരുമ്പുന്ന പുഴയോരത്തെ 260 ഏക്കറിലാണ് വനവല്‍ക്കരണത്തിലൂടെ ഗ്രാമവനം സജ്ജീകരിക്കുക. മഴമരങ്ങളും ഇലഞ്ഞിയും നെല്ലിയും വാകയും മണിമരുതും അടക്കം 18 ഇനം വൃക്ഷത്തൈ വിദ്യാര്‍ഥികളെക്കൂടി പങ്കാളികളാക്കി നട്ടുപിടിപ്പിക്കും. നാഷണല്‍ സര്‍വീസ് സ്കീം സഹകരണത്തോടെയാവും പദ്ധതി. ഞായറാഴ്ച പരിസ്ഥിതി ദിനത്തില്‍ ഗ്രാമവനം പദ്ധതി വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്യുമെന്ന് പഞ്ചായത്ത്പ്രസിഡന്റ് ടി പ്രസന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വൈസ് പ്രസിഡന്റ് പി വി നാരായണന്‍ , മുന്‍ പ്രസിഡന്റ് എം കണ്ണന്‍ , എന്‍എസ്എസ് ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ടി എം രാജേന്ദ്രന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ശനിയാഴ്ച വൃക്ഷത്തെകള്‍ പുഴയോരത്തെത്തിക്കും.
---
വന്യജീവിസങ്കേതത്തിനടുത്ത ഗ്രാമങ്ങള്‍ ഭീഷണിയില്‍
Posted on: 03-Jun-2011 11:32 PM
ബത്തേരി: വയനാട് വന്യജീവിസങ്കേതത്തിനോട് ചേര്‍ന്ന ഗ്രാമങ്ങളില്‍ പുലിയുടെയും കടുവയുടെയും ആക്രമണങ്ങള്‍ വര്‍ധിക്കുന്നു. വന്യജീവി സങ്കേതത്തിലെ വനങ്ങളില്‍അടുത്തിടെ പുലിയുടെയും കടുവയുടെയും എണ്ണം പെരുകിയതായി കണ്ടെത്തിയിരുന്നു. ജനവാസ കേന്ദ്രങ്ങളിലെ കര്‍ഷകരുടെ വളര്‍ത്തുമൃഗങ്ങളെ ഇവ ശകാന്നുതിന്നുന്നതായി വ്യാപക പരാതികളാണ് വനംവകുപ്പിന് ലഭിക്കുന്നത്. പശു, മൂരി, ആട്, നായ്ക്കള്‍ തുടങ്ങിയ മൃഗങ്ങളെയാണ് കര്‍ഷകര്‍ക്ക് നഷ്ടപ്പെടുന്നത്. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍നിന്നും പിടികൂടുന്ന പുലികളെ വനംവകുപ്പ് വയനാട് വന്യജീവി സങ്കേതത്തിലെ കാടുകളിലാണ് തുറന്നുവിടുന്നത്. ഇതിന് പുറമെ തൊട്ടടുത്ത മുതുമല വന്യജീവി സങ്കേതം കടുവാസങ്കേതമായതോടെ തമിഴ്നാടിന്റെ മറ്റ് ഭാഗങ്ങളില്‍നിന്നും പിടികൂടുന്ന പുലികളെയും മറ്റും മുതുമലയിലാണ് തുറന്നുവിടുന്നത്. വയനാട്ടിലെ മുത്തങ്ങ, തമിഴ്നാട്ടിലെ മുതുമല, കര്‍ണാടകയിലെ ബന്ദിപ്പൂര്‍ വനങ്ങള്‍ തമ്മില്‍ വേര്‍തിരിക്കുന്ന അതിര്‍ത്തികളിലൊന്നും കിടങ്ങുകള്‍ നിലവിലില്ലാത്തതിനാല്‍ മൃഗങ്ങള്‍ മൂന്ന് സംസ്ഥാനങ്ങളിലേക്കും യഥേഷ്ടം സഞ്ചരിക്കുന്നു. ഇവയാണ് ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങി വളര്‍ത്തു മൃഗങ്ങളെ കൊല്ലുന്നത്.

ഹരിതാഭ പകര്‍ത്തി കുരുന്നു മനസ്സുകള്‍
Posted on: 05-Jun-2011 12:33 AM
കോഴിക്കോട്: ചെറുകയ്യുകള്‍ ചായം പിടിച്ചപ്പോള്‍ വിരിഞ്ഞത് പച്ചപ്പിന്റെ മനോഹര കാഴ്ചകള്‍ . പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നടന്ന ചിത്രരചനാമത്സരത്തിലാണ് ബാല്യം ഹരിതാഭയുടെ ദൃശ്യങ്ങള്‍ കൊരുത്തത്. എല്‍കെജി മുതല്‍ ഹയര്‍സെക്കന്‍ഡറി തലം വരെയുള്ള വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചാണ് ചിത്രരചനാമത്സരങ്ങള്‍ നടന്നത്. എല്‍കെജി മുതല്‍ എല്‍പി സ്കൂള്‍ ക്ലാസുവരെയുള്ളവര്‍ക്ക് പ്രത്യേക വിഷയം നല്‍കിയില്ലെങ്കിലും എല്ലാവരും വരച്ചത് കേരളത്തിലെ പ്രകൃതി രമണീയ ഗ്രാമക്കാഴ്ചകള്‍തന്നെ. നിറഞ്ഞൊഴുകുന്ന പുഴയും മരങ്ങളും പക്ഷികളുമായി ഗ്രാമീണ സൗന്ദര്യമാണ് ക്യാന്‍വാസില്‍ വിരിഞ്ഞത്. പ്രകൃതിയായിരുന്നു യു പി വിഭാഗത്തിന് വിഷയം. വനവും കൊച്ചരുവികളുമായിരുന്നു ഹൈസ്കൂള്‍ വിഭാഗത്തിന്. വനവും വാനവുമായിരുന്നു ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്.ശനിയാഴ്ച മാനാഞ്ചിറ മോഡല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലായിരുന്നു ചിത്രരചനാമത്സരങ്ങള്‍ . 200ലേറെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. മത്സരത്തില്‍ സമ്മാനാര്‍ഹമാകുന്ന രചനകളും മറ്റു ചിത്രങ്ങളും ഉള്‍പ്പെടുത്തി 10ന് സ്പോര്‍ട്്സ് കൗണ്‍സില്‍ ഹാളില്‍ പ്രദര്‍ശനം സംഘടിപ്പിക്കും. സമ്മാനദാനവും അന്ന് നടക്കും. ലോക പരിസ്ഥിതിദിനാഘോഷത്തിന്റെ ഭാഗമായി ദര്‍ശനം സാംസ്കാരികവേദിയാണ് ചിത്രരചനാമത്സരം നടത്തിയത്

പരിസ്ഥിതി ദിനം: മാടസ്വാമിയുടെ മാരത്തോണ്‍ പ്രഭാഷണം ആരംഭിച്ചു
Posted on: 05-Jun-2011 12:27 AM
കുമളി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പീരുമേട് പോസ്റ്റ് ഓഫീസിലെ പോസ്റ്റല്‍ അസിസ്റ്റന്റ് എം മാടസ്വാമി നടത്തുന്ന 30 മണിക്കൂര്‍ നീണ്ട മാരത്തോണ്‍ പ്രഭാഷണം പീരുമേട്ടില്‍ ആരംഭിച്ചു. "ലോകസമാധാനവും പാരിസ്ഥിതിക പ്രശ്നങ്ങളും" എന്ന വിഷയത്തെ അടിസ്ഥാനമാക്കി പീരുമേട് ഹിമറാണി ഓഡിറ്റോറിയത്തില്‍ നടന്ന പ്രഭാഷണ പരിപാടി മന്ത്രി പി ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്വര്‍ണലത അപ്പുക്കുട്ടന്‍ അധ്യക്ഷയായി. പീരുമേട് പഞ്ചായത്ത് പ്രസിഡന്റും സംഘാടക സമിതി ചെയര്‍മാനുമായ അലക്സ് വര്‍ഗീസ് ചൂരപ്പാടി സ്വാഗതം പറഞ്ഞു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ സുനില്‍ ജോസഫ് വിഷയാവതരണം നടത്തി. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണിമുതല്‍ പ്രഭാഷണം ആരംഭിച്ചു. ഞായറാഴ്ച രാത്രി എട്ട് മണിവരെ പ്രഭാഷണം തുടരും. ഞായറാഴ്ച രാത്രി എട്ടിന് നടക്കുന്ന സമാപന സമ്മേളനം പി ടി തോമസ് എംപി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് കോഴിമല അധ്യക്ഷനാകും.

പരിസ്ഥിതിദിനം: ജില്ലയില്‍ വിപുലമായ പരിപാടികള്‍
Posted on: 05-Jun-2011 01:12 AM
കോട്ടയം: "വനം-പരിസ്ഥിതി നിങ്ങളുടെ സേവനത്തിന്" എന്ന മുദ്രാവാക്യമുയര്‍ത്തി വിവിധ സന്നദ്ധസംഘടനകളുടെയും സാമൂഹ്യ-മതസ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ഞായറഴ്ച പരിസ്ഥിതി ദിനാചരണം സംഘടിപ്പിക്കും. ജില്ലയില്‍ വൃക്ഷത്തൈ നടീല്‍ , പരിസ്ഥിതി ബോധവല്‍ക്കരണ ക്ലാസുകള്‍ , സെമിനാര്‍ , പരിസ്ഥിതിദിന പ്രതിജ്ഞ, ഫിലിം പ്രദര്‍ശനങ്ങള്‍ , പുസ്തക ചര്‍ച്ച തുടങ്ങിയ പരിപാടികളോടുകൂടി വിപുലമായിട്ടാണ് പരിസ്ഥിതിദിനം ആചരിക്കുന്നത്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ ബാലവേദി യൂണിറ്റുകളില്‍ പരിസരറാലി, സമ്മേളനം, ബോധവല്‍ക്കരണക്ലാസ് എന്നിവ നടക്കും. കേരള പൊലീസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് "പരിസ്ഥിതി സംരക്ഷണവും ഗ്രീന്‍പൊലീസും" എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. ഞായറാഴ്ച പകല്‍ മൂന്നിന് നടക്കുന്ന സെമിനാര്‍ ഫെയര്‍മോണ്ട് ഹോട്ടലില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സമാജവാദി ജനപരിഷത്ത് പ്രകൃതിജീവനസമിതി, ഗാന്ധിപീസ് ഫൗണ്ടേഷന്‍ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ രാവിലെ 10.15 മുതല്‍ കോട്ടയം ബസേലിയസ് കോളേജ് മിനിഹാളില്‍ ലോകപരിസ്ഥിതി ദിനസമ്മേളനം നടത്തും. കവയത്രി ഒ വി ഉഷ ഉദ്ഘാടനം ചെയ്യും. കുമരകം നേച്ചര്‍ക്ലബിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതിദിന സെമിനാറും വാര്‍ഷിക സമ്മേളനവും ഞായറാഴ്ച രാവിലെ ഒമ്പതിന് കുമരകം പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. അഡ്വ. കെ സുരേഷ്കുറുപ്പ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ പരിസ്ഥിതി സമരങ്ങളുടെ പ്രസക്തി എന്ന വിഷയത്തില്‍ ചാലക്കുടി റിവര്‍ റിസര്‍ച്ച് സെന്ററിലെ ഡോ. ലത ഉണ്ണികൃഷ്ണനും വേമ്പനാട്ടുകായലും ഭക്ഷ്യസുരക്ഷയും എന്ന വിഷയത്തില്‍ കുമരകം പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ ഡോ. കെ ജി പത്മകുമാറും ക്ലാസെടുക്കും. ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രം, കേരള വിദ്യാര്‍ഥി യുവജനസഭ, ജില്ലാ സര്‍വോദയ മണ്ഡലം എന്നീ സംഘടനകള്‍ ചേര്‍ന്ന് രാവിലെ 10 ന് തിരുനക്കര ഗാന്ധി സ്ക്വയറില്‍ ജപ്പാനിലെ സുനാമി ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്കും കൊങ്കണ്‍ തീരത്തെ ജയ്താപ്പൂരില്‍ അണുനിലയത്തിനെതിരെ നടന്ന പ്രക്ഷോഭത്തില്‍ വെടിയേറ്റ് മരിച്ച രക്തസാക്ഷിക്കും മെഴുകുതിരികള്‍ കത്തിച്ച് ആദരാജ്ഞലികള്‍ സമര്‍പ്പിക്കും. ചെലവില്ലാ പ്രകൃതി കൃഷിസമിതി, കേരള കര്‍ഷക മുന്നണി എന്നീ സംഘടനകള്‍ ചേര്‍ന്ന് വൈകിട്ട് 5.30 ന് മണര്‍കാടിന് സമീപം നാലുമണിക്കാറ്റ് വിശ്രമസ്ഥലത്ത് വൃക്ഷത്തൈ നടീല്‍ നടത്തും. ട്രാവന്‍കൂര്‍ സിമന്റ്സില്‍ 10.30 ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വൃക്ഷത്തൈ നട്ട് പരിപാടികള്‍ക്ക് തുടക്കമിടും. കമ്പനിയിലും പരിസരങ്ങളിലും വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനും ജീവനക്കാര്‍ക്കും പരിസരവാസികള്‍ക്കും വൃക്ഷത്തൈകള്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് മാനേജിങ് ഡയറക്ടര്‍ എസ് സോമനാഥന്‍പിള്ള അറിയിച്ചു

ഹരിതം പദ്ധതി
Posted on: 04-Jun-2011 12:45 AM
അടൂര്‍ :പള്ളിക്കല്‍ പഞ്ചായത്തില്‍ ഒരുലക്ഷം വൃക്ഷതൈകള്‍ നട്ട് ഹരിതം പദ്ധതി നടപ്പിലാക്കുന്നു.ലോകപരിസ്ഥിതി ദിനമായ 5ന് ഞായറാഴ്ച പകല്‍ 2ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് പി ബി ഹര്‍ഷകുമാര്‍ അധ്യക്ഷനാകും. ആദ്യവൃക്ഷതൈ നടീല്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിക്കും. സമഗ്രനീര്‍ത്തട മാസ്റ്റര്‍ പ്ലാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബുജോര്‍ജ് നിര്‍വഹിക്കും. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തിയാണ് വൃക്ഷതൈകള്‍ നടുന്നത്. തൊഴിലുറപ്പ് പദ്ധതിയിലെ 5460 ഗുണഭോക്താക്കള്‍ ഗ്രാമപഞ്ചായത്തിലെ 23 വാര്‍ഡുകളിലും വൃക്ഷതൈകള്‍ നടുന്നതിന് വേണ്ട ഒരുലക്ഷം കുഴികള്‍ എടുത്തുവരുന്നു. പത്രസമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ബി ഹര്‍ഷകുമാര്‍ , പഞ്ചായത്തംഗം ഫിലിപ്പ്കോശി, എന്‍ആര്‍ജിഎസ് കോ ഓര്‍ഡിനേറ്റര്‍ സുഭാഷ് എന്നിവരും സംബന്ധിച്ചു.

വൈകല്യം മറക്കുന്നു; ഇവിടെ സ്നേഹത്തിന്റെ തൂവല്‍ സ്പര്‍ശം
Posted on: 04-Jun-2011 10:35 AM
തിരു. ആയയുടെ കൈ പിടിച്ചാണെങ്കിലും ആമിനക്കുട്ടിക്ക് ഇപ്പോള്‍ നടക്കാനാവും. നേഴ്സറിമുതല്‍ ആമിന മണക്കാട് ഗവ. ടിടിഐ സ്കൂളിലുണ്ട്. മാനസികവും ശാരീരികവുമായ വെല്ലുവിളികള്‍ നേരിടുന്ന മുപ്പതിലേറെ കുട്ടികളുണ്ട് ഇവിടെ. പ്രീ പ്രൈമറിമുതല്‍ നാലാം ക്ലാസുവരെയുള്ള മറ്റു കൂട്ടുകാര്‍ക്കൊപ്പം കളിച്ചും പഠിച്ചും വളരുമ്പോഴും വികലാംഗര്‍ക്കുള്ള സംയോജിത വിദ്യാഭ്യാസ കേന്ദ്രമായ (ഐഇഡി റിസോഴ്സ് സെന്റര്‍) "തൂവലി"ന്റെ കരുതലിലാണ് ഇവര്‍ . ഓട്ടിസം, സെറിബ്രല്‍ പള്‍സി തുടങ്ങിയ വെല്ലുവിളികള്‍ നേരിടാന്‍ കുട്ടികളെ പ്രാപ്തമാക്കുന്ന കേന്ദ്ര മാനവവിഭവ ശേഷി വകുപ്പിനുകീഴിലുള്ള ഐഇഡി പദ്ധതിയാണ് അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഒന്നു ചേര്‍ന്നുള്ള പ്രവര്‍ത്തനം വഴി സ്കൂള്‍ വന്‍വിജയമാക്കിയിരിക്കുന്നത്. എസ്എസ്എ ഒരു അധ്യാപികയെ ഇതിനായി നിയമിക്കും. കൂടാതെ പിടിഎ ഏര്‍പ്പെടുത്തിയ ഒരു ആയയുമുണ്ട്.സംസാരശേഷിയില്ലാത്തവരും കേള്‍വിക്കുറവുള്ളവരുമായ കുട്ടികള്‍ "തൂവലി"ലെ ആധുനിക ഉപകരണങ്ങളുടെ സഹായത്താല്‍ അവശതയെ തോല്‍പ്പിക്കുന്നു. ഫിസിയോ തെറാപ്പിയും ലഭ്യമാണ്. നേഴ്സറി ക്ലാസ് മുറി നവീകരിച്ച് കഴിഞ്ഞവര്‍ഷം ഒരു ജിം പാര്‍ക്ക് തന്നെ ഉണ്ടാക്കിയിട്ടുണ്ട്. ഫുട്ബോള്‍ , ടേബിള്‍ ടെന്നീസ് എന്നിവയ്ക്കുള്ള കളിക്കളവും. സ്കൂളിലെ മറ്റുകുട്ടികള്‍ക്ക് ഇവരോടുള്ള സ്നേഹം സമൂഹത്തിനുതന്നെ മാതൃകയെന്ന് പ്രിന്‍സിപ്പല്‍ ലിസി കുര്യാക്കോസ് പറയുന്നു.

No comments: